കഞ്ചാവ് മാരക മയക്കുമരുന്നല്ല: യുഎനിൽ പിന്തുണച്ച് വോട്ടുചെയ്ത് ഇന്ത്യ

വെള്ളി, 4 ഡിസം‌ബര്‍ 2020 (09:29 IST)
ന്യൂയോർക്ക്: കഞ്ചാവ് മാരക മയക്കുമരുന്നല്ല എന്ന വാദത്തെ അംഗീകരിച്ച് അപകടകരമായ ലഹസി വസ്തുക്കളുടെ പട്ടികയിലിന്നും കഞ്ചാവിനെ നീക്കം ചെയ്യാൻ അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ. നർക്കോട്ടിക്സ് കമ്മീഷന്റെ വാദത്തെ പിന്തുണച്ചാണ് ഇന്ത്യ യുഎനിൽ വോട്ട് ചെയ്തത്. ചൈന, റഷ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ നർക്കോട്ടിക്സ് കമ്മീഷന്റെ ആവശ്യത്തെ എതിർത്താണ് വോട്ട് ചെയ്തത്. 57 അംഗ രാജ്യങ്ങളിൽ 27 പേരും കഞ്ചാവ് മാരക മയക്കുമരുന്നല്ല എന്ന വാദത്തെ പിന്തുണച്ച് വോട്ടുചെയ്തു. 
 
മാരക ലഹരിമരുന്നുകളുടെ പട്ടികയായ ഷെഡ്യൂൾ നാലിലാണ് 1961 മുതൽ കഞ്ചാവിനെ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ഷെഡ്യൂൾ നാലിൽനിന്നും കഞ്ചാവിനെ ഷെഡ്യൂൾ ഒന്നിലേയ്ക്ക് മാറ്റണം എന്ന ലോകാാരോഗ്യ സംഘടനയുടെ നിർദേശത്തെ തുടർന്നാണ് നർക്കോട്ടിക്സ് കമ്മീഷന്റെ നടപടി. അമേരിക്കയും ബ്രിട്ടണുമാണ് ഇതിന് മുൻകൈയ്യെടുത്തത്. വോട്ടെടുപ്പിന് പിന്നാലെ കഞ്ചാവ് മരുന്നിനായി ഉപയോഗിയ്ക്കുന്ന അമേരിക്കരിയിലെ കമ്പനികളുടെ ഓഹരി മുല്യം വർധിച്ചു. നിരവധി മരുന്നുകൾക്ക് ഉപയോഗിയ്കുന്നതിനാൽ കഞ്ചാവിനെ ഷെഡ്യൂൾ നാലിൽനിന്നും മാറ്റണം എന്ന് നേരത്തെ തന്നെ ആവശ്യം ഉയർന്നിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍