ഇന്ത്യയിലെ ഐഫോൺ നീർമ്മാണത്തിന്റെ കേന്ദ്രം ഇനി ചെന്നൈ !

തിങ്കള്‍, 22 ഏപ്രില്‍ 2019 (18:41 IST)
ഈ വർഷം മുതൽ ഇന്ത്യയിലെ ഐഫോൻ പ്രൊഡക്ഷന്റെ കേന്ദ്രമായി ചെന്നൈ മാറുമെന്ന് ആപ്പിളിനായി ഐഫോൺ നിർമിക്കാനൊരുങ്ങുന്ന ഫോക്സ്കോൺ ടെക്കനോളജി ഗ്രൂപ്പിന്റെ ചെയർമാൻ ടെറി ഗോ. ഐഫോൺ അസംബിൾ ചെയ്യുന്നതിൽ കാലങ്ങളായുള്ള ചൈനയുടെ ആധിപത്യം ഇതോടെ ഇല്ലാതാകും എന്നും ടെറി ഗോ വ്യക്തമാക്കി. മേക് ഇന്ത്യയുടെ ഭാഗമായാണ് പദ്ധതി.
 
അപ്പിളിന്റെ താരതമ്യേന ചെറിയ മോഡലുകൾ ബാംഗളുരുവിൽ നിലവിൽ നിർമ്മാണം നടക്കുന്നുണ്ട്. അടുത്തിടെ ഐഫോൺ സെവൻ ഉൾപ്പടെ ബംഗളുരുവിലെ പ്ലാന്റിൽനിന്നും അസംബ്ലിംഗ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോക്സ്കോൺ അപ്പിളിനുവേണ്ടി പ്രീമിയം ഐഫോണുകൾ ഉൾപ്പടെ നിർമ്മിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയിൽ വിൽപ്പനക്കാവശ്യമായ ഐഫോണുകളുടെ ഭൂരിഭാഗവും ഇനി ചെന്നൈയിലെ ഫോക്സ്കോണിന്റെ പ്ലാന്റിൽനിന്നുമായിരിക്കും നിർമിക്കുക. 
 
വ്യാവാസായിക അടിസ്ഥാനത്തിൽ വലിയ തോതിൽ സ്മാർട്ട്ഫോണുകൾ ഉത്പാദിപ്പിക്കുന്നതിന് മുൻപായി ഈ മാസം തന്നെ ഫോക്സ്കോൺ പരീക്ഷണാടിസ്ഥാനത്തിൽ ഐഫോണുകൾ നിർമ്മിമ്മിച്ചു തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ വിൽക്കനുള്ള ഐഫോണുകൾ ഇന്ത്യയിൽ തന്നെ അസംബിൾ ചെയ്യുന്നതോടെ ഐഫോണിന്റെ വില വലിയ രീതിയിൽ കുറയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍