നിർണ്ണായക കേസുകളിൽ വിധി പറയാനിരിക്കെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ താഴെയിറക്കാനുള്ള ആസൂത്രിത നീക്കമോ ?

തിങ്കള്‍, 22 ഏപ്രില്‍ 2019 (15:05 IST)
ശബരിമല സ്ത്രീ പ്രവേശനം, അയോധ്യ ഭൂമി തർക്കം തുടങ്ങിയ നിർണായക കേസുകളിൽ അന്തിമ വിധി വരാനിരിക്കുകയാണ്. ഈ സമയത്താണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗിക ആരോപണം ഉയർന്നു വന്നിരിക്കുന്നത്. ജസ്റ്റിസിന്റെ വിട്ടിൽ വച്ച് രഞ്ജൻ ഗൊഗോയ് തന്നോട് മോശമായി പെരുമാറി എന്നാണ് രഞ്ജൻ ഗൊഗോയിയുടെ വസതിയിലെ ജീവനക്കാരി പരതി നൽകിയിരിക്കുന്നത്.
 
എന്നാൽ ഇപ്പോൾ കേസിനെ സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ സുപ്രീംകോടതി ചീഫ് ജസിറ്റിസിനെ മനപ്പൂർവം കുടിക്കി സ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള നിക്കം നടക്കുന്നു എന്ന് സംശയം ഉളവാക്കുന്നതാണ്. രഞ്ജൻ ഗൊഗോയിയെ ലൈംഗിക കേസിൽ കുടുക്കാൻ തനിക്ക് 1.5 കോടി വാഗ്ധാനം ചെയ്ത് ചിലർ സമീപിച്ചിരുന്നതായി ഒരു അഭിഭാഷകൻ വെളിപ്പെടുത്തിയിരിക്കുകയാണ്.
 
സ്വാഭാവികമായും ഇത്തരം ഒരു സംശയത്തിന് നിലവിലെ സഹചരുയത്തിൽ പ്രസക്തിയുണ്ട്. സുപ്രീം കോടതിയിൽ മുൻ‌ ചീഫ് ജസ്റ്റിസിന്റെ തെറ്റായ നിലപാടുകൾക്കെതിരെ പരസ്യമായി മധ്യമങ്ങൾക്ക് മുന്നി പ്രതികരിക്കാൻ തയ്യാറായവരുടെ കൂട്ടത്തിലെ മുതിർന്ന വിധികർത്താവായിരുന്നു രഞ്ജൻ ഗൊഗോയ്. സുപ്രീം കോടതിക്കുമേൽ കേന്ദ്ര സർക്കാർ അമിതമായി ഇടപെടൽ നടത്തുന്നതിനെതിരെയും അദ്ദേഹം പരസ്യമായി പ്രതികരിച്ചിരുന്നു.
 
നിരണായക കേസുകളിൽ രഞ്ജൻ ഗോഗോയ് അന്തിമ വിധി പുറപ്പെടുവിച്ചാൽ അത് തങ്ങൾക്ക് എതിരാകും എന്ന് വിശ്വസിക്കുന്ന ചിലർ നടത്തിയ ഗൂഢാലോചനയാവാം ലൈംഗിക ആരോപണത്തിന് പിന്നിൽ എന്ന് ന്യായമായും സംശയിക്കാം. അങ്ങനെയെങ്കിൽ പ്രതിസ്ഥാനത്ത് വരിക കേന്ദ്ര സർക്കാരും സംഘപരിവാർ സംഘടനകളുമാകും. കാരണം ശബരിമല സ്ത്രീ പ്രവേശനം, അയോധ്യ ഭൂമി തർക്കം, റഫേൽ ഇടപാടിലെ പ്രധാനമന്ത്രിയുടെ പങ്ക് തുടങ്ങി നിർണായക കേസുകളിലെ വിധികളാണ് പുറത്തുവരാനുള്ളത്.       

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍