മകന്റെ ജൻ‌മദിനാഘോഷത്തിൽ പങ്കെടുത്തില്ല, 22കാരൻ മുത്തശ്ശിയെ ക്രൂരമായി കൊലപ്പെടുത്തി, സംഭവം ഇങ്ങനെ !

തിങ്കള്‍, 22 ഏപ്രില്‍ 2019 (14:19 IST)
ഹരിയാന: മകന്റെ ബെർത്ത് ഡേ പാർട്ടിയിൽ പങ്കെടുക്കാത്തതിന് 22കാരൻ സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തി. ഹരിയാനയിലെ ഫത്തേഹ്ബാദിലാണ് സംഭവം ഉണ്ടായത്. 70കാരിയായ രാംദേവിയെയാണ് വിക്കി എന്ന 22കാരൻ ക്രൂരമായി കൊലപ്പെടുത്തിയത്. 
 
സ്വത്ത് തർക്കത്തെ തുടർന്ന് രാംദേവിയും ഭർത്താവും രണ്ട് മക്കളിൽ നിന്നും അകന്ന് തനിച്ചാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച നടന്ന തന്റെ മകന്റെ ജൻ‌മദിനാഘോഷത്തിലേക്ക് മുത്തശ്ശിയെ വിക്കി ക്ഷണിച്ചിരുന്നു. എന്നാൽ ചടങ്ങിൽ പങ്കെടുക്കുന്നതിനായി രാംദേവിക്ക് എത്താൻ സാധിച്ചില്ല. ഇതാണ് 22കരനെ പ്രകോപിപ്പിച്ചത്. 
 
രാംദേവിയുടെ വീട്ടിലെത്തിയ വിക്കി ചടങ്ങിന് എത്താത്തതിന് വഴക്കിടൻ തുടങ്ങി. തർക്കം പിന്നിട് മുത്തശ്ശിയെ അക്രമിക്കുന്ന നിലയിലേക്ക് എത്തി. ക്ഷുപിതനായ വിക്കി ഇരുമ്പുകൊണ്ടുള്ള വസ്ഥു ഉപയോഗിച്ച് രാംദേവിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.         

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍