വിദേശ നിക്ഷേപം 30 കോടി ഡോളര്‍ കവിഞ്ഞു

Webdunia
തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (12:05 IST)
വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം ഈ വര്‍ഷത്തില്‍  30 കോടി ഡോളര്‍ കവിഞ്ഞിരിക്കുകയാണ്. കഴിഞ്ഞമാസം മാത്രം രാജ്യം 360  കോടി ഡോളറാണ് വിദേശ നിക്ഷേപമായി ഇരു വിപണികളിലുമായി  നേടിയത്.

ഈവര്‍ഷം കടപ്പത്ര വിപണി 1,700 കോടി ഡോളറും  ഓഹരി വിപണി 1,300 കോടി ഡോളറും  നേടിയിട്ടുണ്ട്.വിദേശ നിക്ഷേപം കൈവരിക്കുന്നതില്‍ ഓഹരി വിപണിയെ കടപ്പത്ര വിപണി പിന്നിലാക്കിയെന്നത് വളരെ ശ്രദ്ധേയമാണ്.

വിദേശ നിക്ഷേപത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ സെന്‍സെക്‌സ്  14 ശതമാനം മുന്നേറ്റമാണുണ്ടാ‍ക്കി.