ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തി ഫോർഡ് റേഞ്ചർ പിക്കപ്പ് ട്രക്ക്, വാഹനം വിപണിയിലെത്തിയേക്കും എന്ന് റിപ്പോർട്ടുകൾ !

Webdunia
തിങ്കള്‍, 24 ഓഗസ്റ്റ് 2020 (13:37 IST)
കരുത്തനായ റേഞ്ചർ പിക്കപ്പ് ട്രക്ക് ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിച്ച് ഫോർഡ്. എൻഡവർ എസ്‌യുവിയുമായി ഏറെ സാമ്യമുള്ള പിക്കപ്പ് ട്രക്കാണ് റേഞ്ചർ. ഈ വാഹനം ഇന്ത്യൻ ;വിപണിയിൽ അവതരിപ്പിയ്ക്കുന്നതിനെ കുറിച്ച് ഫോർഡ് ആലോചിയ്ക്കുന്നതായാണ് വിവരം. ഫോർച്യൂണർ എസ്‌യുവിയുടെ പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുള്ള ഹിലക്സ് പിക്കപ്പ് ട്രക്ക് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ടൊയോട്ട ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ഈ സെഗ്‌മെന്റിലും മത്സരം സജീവമാകും. 
 
ഓഫ് റോഡ് വാഹന പ്രേമികളെ ലക്ഷ്യമിട്ടായിരിയ്ക്കും വാഹനം വിപണിയിലെത്തുക. ടെറൈന്‍ മാനേജ്മെന്റ് സിസ്റ്റം ടോര്‍ഖ് ഓണ്‍ ഡിമാന്‍ഡ് ട്രാന്‍സ്ഫര്‍ കേസ്, ഹില്‍-ക്ലൈംബ് അസിസ്റ്റ്, ഹില്‍-ഡിസന്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എന്നിങ്ങനെ ഒഫ്റോഡ് പ്രേമികളെ ആകർഷിയ്ക്കുന്ന സംവിധാനങ്ങൾ എല്ലാ അടങ്ങിയ വാഹനമാണ് റേഞ്ചർ. 
 
ഇന്ത്യയില്‍ എത്തുകയാണെങ്കില്‍ എന്‍ഡവറിന്റെ അതേ 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനായിരിക്കും റേഞ്ചറിലും ഒരുക്കുക. 167 ബിഎച്ച്‌പി കരുത്തും 420 എൻഎം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാന്‍ ഈ എഞ്ചിന് സാധിയ്ക്കും. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തൊടുകൂടിയ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ആയിരിയ്ക്കും റേഞ്ചറീൽ ഉണ്ടാവുക.  

അനുബന്ധ വാര്‍ത്തകള്‍

Next Article