ഇൻഷുറൻസ് കമ്പനികളിലെ വിദേശനിക്ഷേപം 74 ശതമാനത്തിലേക്ക് ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
ചൊവ്വ, 10 ഡിസം‌ബര്‍ 2019 (12:42 IST)
ഇൻഷുറൻസ് കമ്പനികളിലെ വിദേശ നിക്ഷേപ പരിധി ഉയർത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. ഇൻഷുറൻസ് ഇടനിലക്കാരായ കമ്പനികളിൽ 100 ശതമാനം വരെ വിദേശനിക്ഷേപം അനുവദിച്ചതിന് പിന്നാലെയാണ് പുതിയ നിർദേശം. ഇതു സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടായേക്കും.
 
നിലവിൽ ഇൻഷുറൻസ് കമ്പനികളിൽ നിലവിൽ 49 ശതമാനം വരെയാണ് വിദേശനിക്ഷേപം അനുവദിച്ചിട്ടുള്ളത്. ഇത് 74ലേക്ക് ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുറത്തുവരുന്ന വാർത്തകളോട് അനുകൂലമായാണ് ഓഹരിവിപണി പ്രതികരിച്ചത്. 
 
വിദേശനിക്ഷേപ പരിധി വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നയുടനെ ഇൻഷുറൻസ് കമ്പനികളുടെ ഓഹരിവില രണ്ടുശതമാനതിലേറെ വർധിച്ചു. ഐ സി ഐ സി ഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരിവില രണ്ടുശതമാനത്തിലേറെയും ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരിവില നാലു ശതമാനവും ന്യൂ ഇന്ത്യാ അഷുറൻസിന്റെ വില 7.8 ശതമാനവുമാണ് ഉയർന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article