ഗ്രൂപ്പുകൾക്ക് ഫെയ്സ്ബുക്ക് സബ്സ്ക്രിപ്ഷൻ ചാർജ്ജ് ഏർപ്പെടുത്തുന്നു; അഡ്മിൻ‌മാർ ഇനി സമ്പന്നരാകും

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (14:27 IST)
ചില ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾക്ക് സബ്സ്ക്രിപ്ഷൻ ചാർജ് ഈടാക്കാൻ ഫെയ്സ്ബുക്ക്. ഗ്രൂ‍പ്പ് അഡ്മിൻ‌മാർക്ക് 250 മുതൽ 2000 രൂപവ്വരെ മാസ വരുമാനം നേടുന്ന തരത്തിലാണ് ഫെയ്സ്ബുക്കിന്റെ പുതിയ നീക്കം. ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫെയ്സ്ബുക്ക് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്. 
 
പരീക്ഷണാടിസ്ഥാനത്തിൽ ചില പേരന്റിങ്, കുക്കിങ്, ഹോം ക്ലീനിങ് ഗ്രൂപ്പുകൾക്ക് സബ്സ്ക്രിപ്ഷൻ ചാർജ്ജ് ഈടാക്കാനുള്ള ഓപ്ഷൻ ഉൾപ്പെടുത്തും എന്ന് ദ് വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്കൽ ക്ലബ്ബുകളുടെയും മറ്റും മാതൃകയിൽ വരിസംഖ്യ ഈടാക്കി സേവനം നൽകുന്ന വെർച്വൽ ഇടങ്ങളാക്കി ചില ഫെയ്സ്ബുക്ക് പേജുകളെ മാറ്റുക എന്നതാണ് ലക്ഷ്യം. എന്നാൽ നിലവിൽ സൌജന്യമായി ആക്സസ് ചെയ്യാൻ സാധിക്കുന്ന ഗ്രൂപ്പുകൾ അതേ പടി നിലനിർത്തും. 
 
ഗ്രൂപ്പുകളുടെ പ്രവർത്തനത്തിനായി അഡ്മിൻ‌മാർ വളരെയധികം സമയം ചിലവഴിക്കുന്നുണ്ട്. അതിനാൽ അവർക്കുള്ള വരുമാന മാർഗമായാണ് പുതിയ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത് എന്ന് ഫെയ്സ്ബുക്ക് പറയുന്നു. അംഗങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന പണം പൂർണ്ണമായും അഡ്മിനുകൾക്കുള്ളതാണെന്നും  ഇത് കൂടുതൽ മികച്ച കണ്ടന്റുകൾ ക്രിയേറ്റ് ചെയ്യാനായി ഉപയോഗപ്പെടുത്താം എന്നുമാണ് ഫെയ്സ്ബുക്ക്  പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article