കുട്ടികള്‍ക്കുള്ള ഡിജിറ്റല്‍ റീഡിംഗ് പ്ലാറ്റ്‌ഫോം ജോഫ്രാ ക്യാപിറ്റല്‍ ലിമിറ്റഡിന് ബൈജൂസ് കൈമാറിയേക്കും. 3,330 കോടി രൂപയ്ക്കായിരിക്കും ഇടപാടെന്നാണ് സൂചന. ബ്ലൂംബര്‍ഗാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. വായ്പ തിരിച്ചടവിന് പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് സ്ഥാപനം കൈമാറുന്നത്. ഡ്യുവലിങ്കോ ഉള്‍പ്പടെയുള്ളവര്‍ പ്ലാറ്റ്‌ഫോം വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കൊവിഡ് കാലത്ത് ആഗോളതലത്തില്‍ ഏറ്റെടുക്കല്‍ നടത്തിയതിന്റെ ഭാഗമായി എടുത്ത വായ്പയുടെ പലിശ വൈകിയതാണ് ബൈജൂസിനെ പ്രതിസന്ധിയിലാക്കിയത്. ആറ് മാസത്തിനുള്ളില്‍ 1.2 ബില്യണ്‍ ഡോളര്‍ കടം തിരിച്ചടയ്ക്കാന്‍ വായ്പാ ദാതാക്കള്‍ കമ്പനിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.