കുറഞ്ഞ വിലയിൽ പുതിയ മാക്ബുക്കുമായി ആപ്പിൾ എത്തുന്നു

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2018 (10:41 IST)
ആപ്പിളിന്റെ ലാപ്ടോപ് ബ്രാൻഡായ മാക്ബുക്കിന്റെ പുതിയ പതിപ്പ് അവാതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. കുറഞ്ഞ വിലയിൽ മെച്ചപ്പെട്ട ലപ്‌ടോപ് അനുഭവം ഒരുക്കുക എന്നതിനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ പതിപ്പ് ഈ വർഷം അവസാനത്തോടെ പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ.
 
നിലവിൽ വിപണിയിലുള്ള മാക്ബുക്ക് എയറിനോട് സമാനമായ മോദലാണ് ആപ്പിൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നത്. പ്രധാനമായും വിദ്യാർത്ഥികളെയും, കുറഞ്ഞ വിലയിൽ മികച്ച ബ്രാൻഡ് ലാപ്ടോപ് വാങ്ങാൻ ആഗ്രഹിക്കുന്നവരെയുമാണ് കമ്പനി ലക്ഷ്യമിറുന്നത്. ആപ്പിളിന്റെ റെറ്റിന വേർഷനോടു കൂടിയാവും മക്ബുക്കാവും പുറത്തിറക്കുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article