സർവ്വകലാശാലക്ക് കീഴിലുള്ള എല്ലാ ബി ടെക്, എം സി എ, എം ബി എ കോഴ്സുകൾക്കും യൂണിവേഴ്സിറ്റിക്ക് കീഴിൽ വരുന്ന എല്ലാ കോളേജുകൾക്കും റഗുലർ സപ്ലിമെന്ററി വ്യത്യാസമില്ലാതെ ഗ്രെസ് മാർക്ക് നൽകുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. തിയറി വിഷയങ്ങൾക്ക് മാത്രമായിരിക്കും ഗെയ്സ് മാർക്ക് ലഭ്യമാക്കുക. ഒരു വിഷയത്തിന്റെ ആകെ മാർക്കിന്റെ പത്ത് ശതമാനത്തിൽ കൂടുതൽ ഗ്രെസ് മാർക്കായി നൽകില്ല.
വിദ്യാർത്ഥികളെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് അണി നിരത്തേണ്ടത്. കോളേജ് യൂണിയനുകളുടെ ഉത്തരവാദിത്തമാണ്. ഗ്രെസ് മാർക്കിനുള്ള അപേക്ഷ കോളേജ് പ്രിൻസിപ്പൽ മുഖാന്തരം യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർക്ക് നൽകണം. രജിസ്ട്രേഷൻ നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ ഈ വർഷം അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾ ഗ്രെസ് മാർക്കിന് അർഹരായിരിക്കില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.