വിവോ Y71 ഇന്ത്യൻ വിപണിയിൽ വൻ വിലക്കുറവിൽ !

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (15:32 IST)
ഇന്ത്യയില്‍ വിവോ Y71 4ജിബി റാം വാരിയന്റിന് 1000 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി. 11,990 രൂപ വിലയുള്ളാ ഫോണാണ് 1000 രൂപ്പ വിലക്കുറവ് നൽകി 10990 രൂപക്ക് ലഭ്യമക്കുന്നത്. വിവോ ഇ-സ്‌റ്റോറുകളിലും ആമസോണിലും കുറഞ്ഞ വിലയില്‍ ഫോണ്‍ ലഭ്യമാകും. 
 
3 ജിബി റാം 16 ജിബി സ്‌റ്റോറേജ്, 4 ജിബി റാം 32 ജിബി സ്‌റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് Y71 വിപണിയിലുള്ളത്. 256 ജിബി വരെ മൈക്രൊ എസ് ഡി കാർഡ് വഴി മെമ്മറി എക്സ്പാൻഡ് ചെയ്യാവുന്നതാണ്. 13 മെഗാപിക്സൽ പിൻ ക്യാമറയും 5 എംപി സെല്‍ഫി ക്യാമറയുമാണ് ഫോണിന് നൽകിയിരിക്കുന്നത്.
 
18:9 അനുപാതത്തില്‍ 6 ഇഞ്ച് ഫുള്‍ വ്യൂ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 425 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. 3,360 mAh ആണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article