ഭാര്യയുടേത് രണ്ടാം വിവാഹമെന്ന തിരിച്ചറിവിൽ ഭർത്താവ് ക്രൂരനായി മാറി, കഥയിങ്ങനെ !

ചൊവ്വ, 7 ഓഗസ്റ്റ് 2018 (15:16 IST)
നോയിഡ: ഭാര്യയുടേത് രണ്ടാം വിവാഹമെന്ന തിരിച്ചറിവിൽ പകപൂണ്ട  യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം നടന്നത്. ഗിരീഷ് ഭട്‌നാഗർ എന്നയാളാണ് ഭാര്യ മനീഷ കോഹ്ലിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. 
 
ഒരു മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും രണ്ട് വർഷങ്ങൾക്ക് മുന്‍പാണ് വിവാഹിതരായത്. പിന്നീട് ഇരുവരുടെയും വിവാഹ ബന്ധത്തിൽ ഉലച്ചിലുകൾ ഉണ്ടായിരുന്നു. ഇരുവർക്കൊപ്പം  താമസിച്ചിരുന്ന ഗിരീഷിന്റെ സഹോദരിയുമായി ഇയാൾക്ക് അവിഹിത ബന്ധം ഉണ്ടെന്ന് മനീഷ ആരോപിച്ചിരുന്നു. 
 
ഈ അടുത്താണ് ഭാര്യയുടെ രണ്ടാം വിവാഹമായിരുന്ന് എന്ന് ഇയാൾ അറിയുന്നത്. ഇതിൽ ഗിരീഷ് അസ്വസ്ഥനായിരുന്നു. തിങ്കളാഴ്ച ഫോണില്‍ വിളിച്ചിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് മനീഷയുടെ വീട്ടുകാര്‍ അപാര്‍ട്ട്‌മെന്റിലെത്തി. എന്നാൽ വീട് അകത്തുനിന്നു പൂട്ടിയ അവസ്ഥയിലായിരുന്നു. തുടർന്ന് പൊലീസിനെ വിളിച്ച് വാതിൽ തുറന്ന് നടത്തിയ പരിശോധനയിൽ മനീഷയെ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലും ഗിരീഷ് ഫാനിൽ തുങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍