ഹൈബ്രിഡ് ടെക്കനോളജിയിൽ ഡ്യുവൽജെറ്റ്, ഡ്യുവൽ വിവിറ്റി പെട്രോൾ എഞ്ചിനുമായി പുതിയ ബലേനോ

Webdunia
തിങ്കള്‍, 22 ഏപ്രില്‍ 2019 (17:25 IST)
സ്മാർട്ട് ഹൈബ്രിഡ് ടെക്കനോളജിയിലുള്ള 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് ഡ്യുവൽ വിവിറ്റി എഞ്ചിനിൽ പുതിയ ബലേനോയെ വിപണിയിൽ എത്തിക്കുകയാണ് മാരുതി സുസൂക്കി. ഇന്ത്യൻ വിപണിയിൽ വാഹനത്തിനുള്ള സ്വീകാര്യത കണക്കിലെടുത്താണ് കൂടുതൽ മോഡലുകളെ മാരുതി സിസൂക്കി വിപണിയിൽ എത്തിക്കുന്നത്.
 
ബി എസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് വാഹനത്തിന്റെ പുതിയ എഞ്ജിൻ. പുതിയ എഞ്ജിനിലുള്ള ബലേനോയുടെ പ്രാരംഭ മോഡലിന് 7.25 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്സ് ഷോറൂം വില. 23.87 കിലോമീറ്ററാണ് പുതിയെ എഞ്ചിൻ ഓഫർ ചെയ്യുന്ന ഇന്ധനക്ഷമത. വാഹനം മാരുതിയുടെ നെക്സ ഷോറൂമുകൾ വഴിയാണ് ഉപയോക്താക്കളിലേക്ക് എത്തുക.   
 
84 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കാൻ ശേഷിയുള്ള 5 സ്പീഡ് മാനുവൽ ഗിയ‌ർബോക്സോടുകൂടിയ 1.2 ലിറ്റർ വി വി ടി പെട്രോൽ എഞ്ജിനാണ് നിലവിൽ ബലേനീഓയിലുള്ളത്. ഈ എഞ്ചിനും ബി എസ് സി മാനദണ്ഡങ്ങൾ പാലിക്കുന്നതാണ്.   

അനുബന്ധ വാര്‍ത്തകള്‍

Next Article