ആപ്പിള്‍ ഐഫോണ്‍ എസ് ഇയുടെ പിന്‍ഗാമി ഐഫോണ്‍ എസ്.ഇ 2 വിപണിയിലേക്കെത്തുന്നു. അടുത്ത വര്‍ഷമായിരിക്കും ഫോണ്‍ വിപണിയിലേക്കെത്തുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മിഡ്റേഞ്ച് കാറ്റഗറിയില്‍ എത്തുന്ന ഈ ഫോണിന് 4 ഇഞ്ച് ഡിസ്പ്ലേയായിരിക്കും ഉണ്ടായിരിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ടച്ച് ഐഡിയും ഹോം ബട്ടണും ഫോണില്‍ ഉണ്ടായിരിക്കും. ചെറിയ ഡിസ്പ്ലേ ആയതിനാല്‍ 'മിനി' എന്ന പേരിലാണ് ഈ ഫോണ്‍ എത്തുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 32ജി.ബി, 64 ജി.ബി, 128 ജി.ബി സ്റ്റോറേജ് വേരിയന്‍റുകളിലാണ് ഫോണ്‍ എത്തുക. സിംഗിള്‍ ക്യാമറയായിരിക്കും ഫോണില്‍ ഉണ്ടാവുകയെന്നും സൂചനയുണ്ട്.