ആപ്പിള്‍ ആരാധകര്‍ക്ക് വീണ്ടും സന്തോഷിക്കാന്‍ അവസരം. പേറ്റിഎമ്മില്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക് 12,000 രൂപയുടെ ഡിസ്‌ക്കൗണ്ടാണ് നല്‍കുന്നത്. ഫെബ്രുവരി 16നാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഈ തകര്‍പ്പന്‍ ഓഫറുകള്‍ അവസാനിക്കുന്നത്. ആപ്പിള്‍ ഫോണുകള്‍ക്കു മാത്രമല്ല മറ്റു ആപ്പിള്‍ ഉത്പന്നങ്ങള്‍ക്കും ഈ ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. ഓഫറുകള്‍ക്ക് പുറമേ ക്യാഷ് ബാക്ക് ഓഫറും പേറ്റിഎം നല്‍കുന്നുണ്ട്.
ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്തണമെങ്കില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നത് ക്രഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ചായിരിക്കണം എന്ന് നിര്‍ബന്ധമാണ്. ഉത്പന്നങ്ങള്‍ വാങ്ങി 24 മണിക്കൂറിനുളളില്‍ പേറ്റിഎം വാലറ്റിലായിരിക്കും ഈ ക്യാഷ് ക്രഡിറ്റാകുന്നത്.
ഐഫോണ്‍ 7ന്റെ 256ജിബി വേരിയന്റ് വാങ്ങുകയാണെങ്കില്‍ 10,000 രൂപ ക്യാഷ്ബാക്ക് ഓഫറായി ലഭിക്കുന്നു. കൂടാതെ 128ജിബി വേരിയന്റിന് 7500 രൂപയുടെ ക്യാഷ്ബാക്ക് ഡിസ്‌ക്കൗണ്ടും ലഭിക്കുന്നുണ്ട്. ഐഫോണ്‍ 6എസ് 32ജിബി വേരിയന്റിന് 6,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് ലഭിക്കുക.
അതോടൊപ്പം, ഐഫോണ്‍ 6എസ് 16ജിബി വേരിയന്റിന് 3500 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും പേറ്റിഎം നല്‍കുന്നുണ്ട്. കൂടാതെ 64ജിബി വേരിയന്റ് ഐഫോണ്‍ 6എസ് പ്ലസിന് 6,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാകും.