വിമാനയാത്രക്കാരെ ആകർഷിക്കുന്നതിന് തകര്‍പ്പന്‍ ഓഫറുകളുമായി എയർഏഷ്യ. 899 രൂപ മുതൽ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കിൽ രാജ്യത്തെ തെരഞ്ഞെടുത്ത റൂട്ടുകളിലാണ് ഓഫർ. ഇന്ന് അര്‍ദ്ധരാത്രിവരെ ഓഫർ നിരക്കിൽ ടിക്കറ്റ് ലഭ്യമാകും.
ഇംഫാൽ–ഗോഹട്ടി റൂട്ടിലാണ് 899 രൂപയുടെ ഓഫർ ലഭ്യമാകുക. കൊച്ചി–ബംഗളൂരു 999 രൂപ, ബംഗളൂരു–ഗോവ 1,199 രൂപ, ഗോവ–ന്യൂഡൽഹി 3,199, ന്യൂഡൽഹി–ബംഗളൂരു 2699 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. അടുത്തവർഷം മാർച്ച് 31വരെ ഈ നിരക്കില്‍ യാത്ര ചെയ്യാം.