6.5 സ്ക്രീന്‍; മെഗാ ഹിറ്റാകാന്‍ സാംസങ് ഗ്യാലക്സി മെഗായെത്തി

Webdunia
ബുധന്‍, 29 മെയ് 2013 (14:03 IST)
PRO
സ്മാര്‍ട്ട് ഫോണ്‍ രംഗത്തെയും ഫാബ്‌ലെറ്റ് രംഗത്തെയും ആധിപത്യം ഉറപ്പിക്കാനായി സാംസങിന്റെ പുതിയ മോഡലായ ഗ്യാലക്സി മെഗാ വിപണിയിലില്‍. 6.3 ഇഞ്ച്, 5.8 ഇഞ്ച് സ്‌ക്രീന്‍ സൈസിലുള്ള രണ്ട് മോഡലുകളാണ് പുറത്തിറക്കിയത്.

ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ പ്ലാറ്റ്ഫോമില്‍ ഡ്യൂവല്‍ കോര്‍ പ്രൊസസറാണ് ഗ്യാലക്സി മെഗായ്ക്കുള്ളത്. എട്ടു മെഗാ പിക്സല്‍ മെയ്ന്‍ ക്യാമറയും 1.9 മെഗാ പിക്സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. 64 ജിബി എക്സ്പാന്‍റബിള്‍ മെമ്മറി.
സാംസംങ് മെഗയുടെ രണ്ട് മോഡലുകള്‍ക്കും 8 എംപി പിന്‍ക്യാമറ, 1.9 എം പി മുന്‍ക്യാമറ, 1.5 ജിബി റാം, 8 ജിബി ഇന്റേണല്‍ മെമ്മറി (മൈക്രോ എസ്ഡി കാര്‍ഡ് വഴി 64 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാം) തുടങ്ങിയ സവിശേഷതകളാണ് ഉള്ളത്.

ഗാലക്‌സി മെഗാ 6.3, 1.7 ജിഗാഹെട്‌സ് പ്രോസസറില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മെഗാ 5.8നു 1.4 ജിഗാഹെട്‌സ് പ്രോസസറാണ്.
സ്റ്റേ സ്മാര്‍ട്ട്, ലൈവ് ലാര്‍ജ് എന്നതാണ് ഗ്യാലക്സി മെഗാ മുന്നോട്ടുവയ്ക്കുന്ന സങ്കല്‍പ്പമെന്ന് സാംസങ് കണ്‍ട്രി ഹെഡ് വിനീത് തനേജ പറയുന്നു. അടുത്തയാഴ്ചയോടെ പുതിയ മോഡല്‍ സെയ്ല്‍സ് ഔട്ട്ലെറ്റുകളില്‍ എത്തും.25,100, 31,490 രൂപ എന്നിങ്ങനെയാണ് വില.