പുത്തന്‍ സോഫ്‌ടെയില്‍ ശ്രേണിയുമായി ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയില്‍‍; വിലയോ ?

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2017 (10:06 IST)
സോഫ്‌ടെയില്‍ ശ്രേണിയില്‍പ്പെട്ട ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയിലെത്തി. ഫാറ്റ് ബോബ്, ഫാറ്റ് ബോയ്, സ്ട്രീറ്റ് ബോബ്, ഹെറിറ്റേജ് സോഫ്‌ടെയില്‍ ക്ലാസിക് എന്നീ മോഡലുകളാണ് 2018 ഹാര്‍ലി-ഡേവിഡ്‌സണ്‍ സോഫ്‌ടെയില്‍ നിരയില്‍ ഉള്‍പ്പെടുന്നത്. 11.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഈ പുതിയ 2018 ഹാര്‍ലി-ഡേവിഡ്‌സണ്‍ സോഫ്‌ടെയില്‍ സീരീസ് ആരംഭിക്കുന്നത്. പുതിയ മില്‍വൊക്കി എഞ്ചിനും പുതിയ ചാസിയുമാണ് ഈ നിരയുടെ പ്രധാന സവിശേഷത. 
 
സ്ട്രീറ്റ് ബോബ്, ഫാറ്റ് ബോബ് എന്നീ രണ്ട് മോഡലുകള്‍ മില്‍വൊക്കി എയ്റ്റ് 107 എഞ്ചിനുമായി വിപണിയിലെത്തുമ്പോള്‍ മില്‍വൊക്കി എയ്റ്റ് 114 എഞ്ചിനിലാണ് ഹെറിറ്റേജ് സോഫ്‌ടെയില്‍ ക്ലാസിക് എത്തുന്നത്. അഡ്ജസ്റ്റബിള്‍ റിയര്‍ മോണോ ഷോക്ക്, പുതിയ ഫ്രണ്ട് സസ്‌പെന്‍ഷന്‍, ഡ്യുവല്‍ ബെന്‍ഡിംഗ് വാല്‍വ് ഫ്രണ്ട് സസ്‌പെന്‍ഷന്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളും എല്ലാ മോഡലുകളിലും കമ്പനി ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, ഈ നിരയില്‍ ഫാറ്റ് ബോബ് മോഡലിനാണ് ഡിസൈനില്‍ കാര്യമായ മാറ്റം ലഭിച്ചിരിക്കുന്നത്. 
 
പുതിയ മുഖരൂപവും, ഹൊറിസോണ്ടല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഫാറ്റ് ബോബിന്റെ സവിശേഷതകളാണ്. പുത്തന്‍ എക്‌സ്‌ഹോസ്റ്റും ഓള്‍-ബ്ലാക് തീമിനോട് നീതി പുലര്‍ത്തുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമാണ് 2018 സ്ട്രീറ്റ് ബോബിന്റെ പ്രധാന ഹൈലൈറ്റ്. ഡിസ്‌ക് ലേക്ക്‌സ്റ്റര്‍ വീലുകളും സിഗ്നേച്ചര്‍ എല്‍ഇഡി ലൈറ്റുകളും18.9 ലിറ്റര്‍ ഫ്യൂവല്‍ ടാങ്കും സ്റ്റീംറോളര്‍ സ്റ്റാന്‍സുമാണ് പുതിയ ഫാറ്റ് ബോയ്‌യില്‍ ഹാര്‍ലി ഒരുക്കിയിരിക്കുന്നത്. 150 Nm ടോര്‍ക്ക് ഉല്പാദിപ്പിക്കുന്ന 1750 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് 2018 സോഫ്‌ടെയില്‍ നിരക്ക് കരുത്തേകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article