കൊറിയന്‍ മൊബൈല്‍ ഭീമന്‍ സാംസംങ് വീണ്ടും വിപണിയെ ഉടന്‍ ഞെട്ടിച്ചേക്കും. വില്‍പ്പനയില്‍ റേക്കോര്‍ഡുകള്‍ ഭേദിച്ച നോട്ട് ഫാമിലിയില്‍പ്പെട്ട മൂന്നാമന്‍ കൂടി വിപണിയിലേക്കെത്തുകയാണെന്നാണ് അഭ്യൂഹം.
ആന്‍ഡ്രോയിഡ് ഗ്രീക്ക് എന്ന വെബ്സൈറ്റാണ് ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടത്. ആറ് ഇഞ്ചോളം വരുന്ന ഡിസ്‌പ്ലേയായിരിക്കും ഫാബ്‌ലെറ്റ് ശ്രേണിയില്‍ വരുന്ന ഈ മൊബൈലിനുണ്ടായിരിക്കുക. നോട്ട് 2ന് 8 മെഗാപിക്സല്‍ ക്യാമറയാണെങ്കില്‍ 3ക്ക് 13 മെഗാപിക്സല്‍ ക്യാമറയാണ് ഉണ്ടാവുകയെന്നാണ് സൂചന.
സെപ്റ്റബര്‍ നാലിനു ബെര്‍ലിനില്‍ നടക്കുന്ന ചടങ്ങില്‍ ഈ ഫോണിന്റെ ലോഞ്ചിംഗ് നടക്കുമെന്നാണ് സുചന. എല്‍സിഡി ഡിസ്‌പ്ലേയും ഒപ്പം അമോലെഡ് ഡിസ്പ്ലേയും ഫോണിനുണ്ടാകുമെന്നാണ് സൂചന.2 ജിബി റാമും ഈ ഫോണിനുണ്ടായിരിക്കും.
2012 ല്‍ പുറത്തിറങ്ങിയ ആദ്യത്തെ ഗാലക്സി നോട്ടിന്റെ സ്ക്രീന്‍ വലുപ്പം 5.3 ഇഞ്ചും തുടര്‍ന്ന് പ്രത്യക്ഷപ്പെട്ട ഗാലക്സി നോട്ട് II ന്റെ സ്ക്രീന്‍ വലുപ്പം 5.5 ഇഞ്ചുമായിരുന്നു. നോട്ട് II ന്റെ വില്‍പന കഴിഞ്ഞ വര്‍ഷം പത്ത് ദശലക്ഷം കവിഞ്ഞുവെന്നാണ് കണക്ക്.
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം, 1.6 GHz quad-core പ്രോസസര്‍, 2 ജി.ബി റാം, 64 ജി.ബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്ന ഇന്റേണല്‍ മെമ്മറി, സ്റ്റൈലസ് പെന്‍ തുടങ്ങിയ സൗകര്യങ്ങളുമായാണ് നോട്ട് 35000നും 40000 ഇടയ്ക്കുള്ള വിലയില്‍ ലഭ്യമായിരുന്നത്.