11 മാസം കൊണ്ടു കുടിച്ചത് 6336 കോടിയുടെ മദ്യം

Webdunia
ബുധന്‍, 20 മാര്‍ച്ച് 2013 (13:04 IST)
PRO
ബിവറെജസ് കോര്‍പറേഷന്‍റെ ചില്ലറ വില്‍പനശാലകള്‍ വഴി 2012 ഏപ്രില്‍ ഒന്നു മുതല്‍ 2013 ഫെബ്രുവരി 28 വരെ 5699.33 കോടിയുടെ മദ്യവും കണ്‍സ്യൂമര്‍ഫെഡുവഴി 2012-13 സാമ്പത്തിക വര്‍ഷം ഇതുവരെ 683.26 കോടിയുടെ വിദേശ മദ്യവും വിറ്റഴിച്ചു.

മന്ത്രി കെ ബാബു നിയമസഭയെ അറിയിച്ചതാണിത്. ഈ കാലയളവില്‍ 6336.14 കോടി നികുതിയിനത്തില്‍ സംസ്ഥാന ഖജനാവിലേക്കു കോര്‍പറേഷന്‍ നല്‍കിയിട്ടുണ്ട്.

കോര്‍പറേഷന്‍റെ എഫ്എല്‍ 9 വെയര്‍ഹൗസുകള്‍ മുഖേന ബാര്‍ ലൈസന്‍സികള്‍ക്ക് 1772.80 കോടിയുടെ മദ്യവില്‍പന നടത്തിയിട്ടുണ്ട്. ഈ ഇനത്തില്‍ നികുതിയായി 1076.09 കോടി രൂപയും ഖജനാവിലേക്കു ലഭിച്ചു.