ടെലികോം മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി

Webdunia
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (16:41 IST)
ടെലികോം മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് സർക്കാർ അനുമതി. ടെലികോം കമ്പനികൾ മുന്നോട്ടുവെച്ച രക്ഷാപാക്കേജിന്റെ ഭാഗമായാണ് കൂടുതൽ വിദേശനിക്ഷേപത്തിന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.
 
ഇതോടെ പ്രത്യേക അനുമതിയില്ലാതെ കമ്പനികൾക്ക് 100ശതമാനം വിദേശനിക്ഷേപം സ്വീകരിക്കാം. നിലവിൽ 49ശതമാനം മാത്രമെ വിദേശനിക്ഷേപമായി അനുവദിച്ചിരുന്നുള്ളു. അതേസമയം ചൈന, പാകിസ്‌താൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപം അനുവദിക്കില്ല.
 
വിദേശനിക്ഷേപ പരിധി ഉയർത്താൻ തീരുമാനിച്ചത് വോഡാഫോൺ ഐഡിയ ഉൾപ്പടെ കടുത്ത സാമ്പത്തിക പ്രതിസന്ധിനേരിടുന്ന കമ്പനികൾക്ക് വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article