എ.ജി.ആർ കുടിശ്ശിക വിഷയത്തിൽ പുനഃപരിശോധനയില്ലെന്ന് വ്യക്തമാക്കി ടെലികോം കമ്പനികളുടെ ഹർജി സുപ്രീംകോടതി തള്ളി. ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ, ടാറ്റ ടെലിസർവീസസ് എന്നീ കമ്പനികൾ നൽകിയ ഹർജിയാണ് ജസ്റ്റിസ് എൽ.എൻ റാവു,ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.
എജിആർ കുടിശ്ശിക വീണ്ടും കണക്കാക്കണമെന്ന കമ്പനികളുടെ ആവശ്യമാണ് തള്ളിയത്. ഇതോടെ കുടിശ്ശിക കുറയ്ക്കാനുള്ള സാധ്യതയാണ് ഇല്ലാതായത്. കുടിശ്ശീക നൽകുന്നതിന് കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീംകോടതി 10 വർഷത്തെ സമയം അനുവദിച്ചിരുന്നു. അതിനുശേഷമാണ് മൂന്ന് ടെലികോം കമ്പനികൾ ജൂലായ് 19ന് വീണ്ടുംകോടതിയെ സമീപിച്ചത്. പ്രധാനമായും വോഡാഫോൺ ഐഡിയയാണ് കേസുമായി രംഗത്ത് വന്നത്.