‘ഷോപ്പുകള്‍ ഒമ്പത് മണിക്ക് അടയ്ക്കണം‘

Webdunia
ചൊവ്വ, 18 മാര്‍ച്ച് 2014 (09:50 IST)
PRO
‘ഒമ്പത് മണിക്ക് സൌദിയില്‍ ഷോപ്പുകളെല്ലാം അടയ്ക്കണം‘!!!. പ്രവാസിവ്യവസായികളെ വീണ്ടും കുഴപ്പത്തിലാക്കി ഈ നിയമവും സൌദിയില്‍ നടപ്പാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

കടകള്‍ രാത്രി ഒമ്പത് മണിക്ക് അടക്കുന്നത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളെ മറ്റ് ആറ് മന്ത്രാലയങ്ങളും അനുകൂലിച്ചതിനെ തുടര്‍ന്നാണ് നിയമം ഉടന്‍ നടപ്പാക്കിത്തുടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

സംയുക്ത പഠന റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചശേഷം റോയല്‍ കോര്‍ട്ടിന്റെ അന്തിമാംഗീകാരം ലഭിക്കുന്നതോടെ ഈ വിഷയത്തില്‍ വിജ്ഞാപനം പുറത്തിറങ്ങും.

ഫാര്‍മസി, ഹോട്ടലുകള്‍ തുടങ്ങിയവക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ പ്രത്യേക അനുമതി ഏഴിനും ഒമ്പതിനും ഇടക്ക് രണ്ട് തവണ പ്രാര്‍ത്ഥനകള്‍ക്കായി കട അടച്ചിടും. അതുകൊണ്ട് തന്നെ വിദേശികള്‍ കടയില്‍ വരുന്ന സമയമായ ഒമ്പത് മണിക്ക് കടകള്‍ അടച്ചിടണമെന്ന നിയമം കച്ചവടത്തെ നന്നായി ബാധിക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.