‘ആക്ടീവ ഐ’ എത്തുന്നു; പേള്‍ അമെയ്‌സിങ്ങ് വൈറ്റ്, ബ്ലാക്ക് എന്നീ പുത്തന്‍ നിറഭേദങ്ങളില്‍

Webdunia
വെള്ളി, 27 മെയ് 2016 (09:37 IST)
ഗീയര്‍രഹിത സ്‌കൂട്ടര്‍ ‘ആക്ടീവ ഐ’ മൂന്നു പുതിയ നിറങ്ങളില്‍ കൂടി വില്‍പ്പനയ്‌ക്കെത്തിക്കുന്നു. പുതുമകളുമായി വിപണിയിലെ പഴ്‌സനെല്‍ കോംപാക്ട് സ്‌കൂട്ടര്‍ വിഭാഗത്തിലിറങ്ങുന്ന ‘ആക്ടീവ ഐ’ ഈ വര്‍ഷം എച്ച് എം എസ് ഐ അവതരിപ്പിക്കുന്ന ഏഴാമത്തെ പുതിയ മോഡലാണ് ഇത്. ഓട്ടമാറ്റിക് സ്‌കൂട്ടര്‍ വിപണിയില്‍ ആക്ടീവയ്ക്കുള്ള മേധാവിത്തം നിലനിര്‍ത്തുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ ആക്ടീവ ഐയുടെ വരവെന്ന് കമ്പനി അറിയിച്ചു.
 
പേള്‍ ട്രാന്‍സ് യെലോ, കാന്‍ഡി ജാസി ബ്ലൂ എന്നിവയ്‌ക്കൊപ്പം 'ആക്ടീവ ഐ'യുടെ അടിസ്ഥാന വകഭേദം ഇനി പേള്‍ അമെയ്‌സിങ് വൈറ്റ്, ബ്ലാക്ക് എന്നീ നിറങ്ങളിലും വില്‍പ്പനയ്ക്കുണ്ടാകും. കാഴ്ചയിലെ പുതുമയ്ക്കപ്പുറം സാങ്കേതിക വിഭാഗത്തില്‍ മാറ്റമൊന്നുമില്ലാതെയാണു പരിഷ്‌കരിച്ച ‘ആക്ടീവ ഐ’ എത്തുന്നത്.
 
ഹോണ്ട ഇകോ ടെക്‌നോളജിയുടെ പിന്‍ബലമുള്ള 110 സി സി എന്‍ജിനാവും സ്‌കൂട്ടറിന് കരുത്തേകുക. 7,500 ആര്‍ പി എമ്മില്‍ പരമാവധി എട്ടു ബി എച്ച് പി കരുത്തും 5,500 ആര്‍ പി എമ്മില്‍ 8.74 എന്‍ എം വരെ കരുത്തുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ‘2016 ആക്ടീവ ഐ’യ്ക്ക് 50,255 രൂപയാണു മുംബൈ ഷോറൂമിലെ വില.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article