ഹീറോ ഹോണ്ട ബൈക്കുകളുടെ വില്‍പനയില്‍ വന്‍ മുന്നേറ്റം. ഡിസംബറിലെ വില്‍പനയില്‍ എഴുപത്തിനാലു ശതമാനമാണ് വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ആദ്യമായാണ് വില്‍പനയില്‍ ഇത്ര കുതിപ്പുണ്ടാകുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.
രാജ്യത്തെ ഇരുചക്രവാഹന വിപണിയുടെ അമ്പത്തിയഞ്ച് ശതമാനവും കൈയ്യാളുന്ന കമ്പനിയാണ് ഹീറോ ഹോണ്ട. 3,75,838 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി ഡിസംബറില്‍ വിറ്റഴിച്ചത്.
നടപ്പുസാമ്പത്തിക വര്‍ഷം നാലു മില്യന്‍ വാഹനങ്ങള്‍ വില്‍ക്കണമെന്നാണ് ഹീറോ ഹോണ്ട ലക്‍ഷ്യമിട്ടിരിക്കുന്നത്. വാഹന കയറ്റുമതിയിലും നേരിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 17,222 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വര്‍ദ്ധനയാണിത്.