സ്വര്‍ണ വില കുറഞ്ഞു

Webdunia
ബുധന്‍, 27 നവം‌ബര്‍ 2013 (17:27 IST)
PRO
സ്വര്‍ണവില നേരിയ തോതില്‍ താഴ്ന്നു. പവന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്‍വില 22,640 രൂപയായി. ഗ്രാമിന് അഞ്ചു രൂപ താഴ്ന്ന് 2,830 രൂപയിലെത്തി.

ഒരാഴ്ചയായി പവന്‍വില 22,560 രൂപയ്ക്കും 22,680 രൂപയ്ക്കുമിടയില്‍ നീങ്ങുകയാണ്.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 3.50 ഡോളര്‍ ഉയര്‍ന്ന് 1,245.50 ഡോളറിലെത്തി.