സ്വര്‍ണ വിലയില്‍ ഇടിവ്

Webdunia
ശനി, 21 സെപ്‌റ്റംബര്‍ 2013 (17:14 IST)
PRO
സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 22,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,790 രൂപയായി.

അന്തരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില ഇടിഞ്ഞിരിക്കുന്നത്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്39.50 ഡോളറാണ് ഇടിഞ്ഞത്. ഇതോടെ വില 1,325.60 ഡോളറായി. കഴിഞ്ഞ ദിവസം സ്വര്‍ണ വില വര്‍ദ്ധിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വീണ്ടും ഉയര്‍ത്തി. ഇറക്കുമതി തീരുവ ഉയര്‍ത്തിയതിനാല്‍ സ്വര്‍ണവില ഉയരാന്‍ സാധ്യതയുണ്ട്. ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്.