സ്വര്‍ണവില വര്‍ധിച്ചു; പവന് 21,040

Webdunia
ചൊവ്വ, 31 ജനുവരി 2012 (10:58 IST)
PRO
PRO
സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപ വര്‍ധിച്ച് 21,040 രൂപയായി. ഗ്രാമിന് അഞ്ചു രൂപ വര്‍ധിച്ച് 2,630 രൂപയെന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

ആഗോള വിപണിയില്‍ വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ കാരണമായത്.

ആഭ്യന്തര വിപണിയില്‍ സ്വര്‍ണം പവന് 21,760 രൂപയാണ് സ്വര്‍ണം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.