സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കും?

Webdunia
ബുധന്‍, 28 മാര്‍ച്ച് 2012 (10:45 IST)
PRO
PRO
പൊതു ബജറ്റില്‍ പ്രഖ്യാപിച്ച സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധനയില്‍ കുറവ് വരുത്തിയേക്കുമെന്ന് സൂചന. ലോക്സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി ഇത് സംബന്ധിച്ച സൂചന നല്‍കി.

സ്വര്‍ണത്തിന്റെ ഇറക്കുമതി വര്‍ധിച്ചതുമൂലം വിദേശനാണ്യവിനിമയത്തില്‍ വന്‍ കുറവ് വന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആരെയും വേദനിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. എല്ലാവര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്ന ഒരു ഫോര്‍മുല നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഇറക്കുമതി തീരുവ വര്‍ധനയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ ജ്വല്ലറി സമരം തുടരുകയാണ്.

English Summary: Finance minister Pranab Mukherjee will provide some relief to the jewellery industry that has been agitating against imposition of excise duty on gold ornaments. He has promised an "acceptable formulation" indicating that the government may not withdraw the levy altogether.