സ്റ്റെര്‍ലൈറ്റ് ടെക്നോളജീസിന്റെ അറ്റാദായം 18.33 കോടി

Webdunia
ശനി, 28 ജൂലൈ 2012 (10:21 IST)
PRO
PRO
സ്റ്റെര്‍ലൈറ്റ് ടെക്നോളജീസിന്റെ അറ്റാദായത്തില്‍ വര്‍ധന. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് ഉണ്ടായത്.

കമ്പനിയുടെ അറ്റാദായം 18.33 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. തൊട്ടുമുന്‍‌ വര്‍ഷം ഇതേകാലയളവില്‍ ഇത് 5.23 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്ത വരുമാനം 866.11 കോടി രൂപയായി വര്‍ധിച്ചു. മുന്‍‌വര്‍ഷം ഇത് 547.33 കോടി രൂപയായിരുന്നു.