പ്രമുഖ ടൂത്ത് പേസ്റ്റ് കമ്പനിക്കെതിരെ കേസുമായി നൈജീരിയന്‍ യുവാവ്. ടൂത്ത് പേസ്റ്റിന്റെ പരസ്യം കണ്ടാണ് 26കാരനായ ആന്റണി ഒലാടുന്‍ഫെ അത് ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍ പരസ്യം അവകാശപ്പെടുന്നത് പോലെ സുന്ദരികളെ ആകര്‍ഷിക്കാന്‍ തനിക്ക് ആയില്ലെന്ന് യുവാവ് വാദിക്കുന്നു.
വിശ്വാസവഞ്ചനയ്ക്കാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്. ഏഴ് വര്‍ഷം ഈ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു. പക്ഷേ സുന്ദരിമാര്‍ അടുത്തില്ല. ടൂത്ത് പേസ്റ്റ് കൊണ്ട് പല്ല് തേച്ച ശേഷം ഇയാള്‍ മേലുദ്യോഗസ്ഥയ്ക്ക് ഉമ്മ നല്‍കാന്‍ ശ്രമം നടത്തി. പക്ഷേ കരണത്തടിയായിരുന്നു ഫലം.
ഉപയോഗിച്ച ടൂത്ത് പേസ്റ്റ് കവറുകളും ട്യൂബുകളും ഇയാള്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഇതേക്കുറിച്ച് ടൂത്ത് പേസ്റ്റ് കമ്പനി പ്രതികരിച്ചിട്ടില്ല.