സിയാലില്‍ ആയിരം കിലോ വാട്ട് സൌരോര്‍ജ പ്ലാന്റ് വരുന്നു

Webdunia
ഞായര്‍, 8 സെപ്‌റ്റംബര്‍ 2013 (10:55 IST)
PRO
കൊച്ചി രാജ്യാന്തര വിമാനത്താവള​കമ്പനിയില്‍(സിയാല്‍) സൗരോര്‍ജ്ജ വൈദ്യുതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നു. ആദ്യഘട്ടത്തില്‍ 100കിലോ വാട്ടിന്റെ പദ്ധതി​യാണ് സ്ഥാപിച്ചത്.

കാലവര്‍ഷത്തില്‍ പോലും പ്രതീക്ഷിച്ചതിലേറെ വൈദ്യുതി ഇതില്‍ നിന്നും ലഭിച്ചു. വിമാനത്താവളത്തിലെ ഏസി​പ്ലാന്‍റിന്റെ മൂന്നിലൊന്ന് പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജത്തിലാണ്. സൗരോര്‍ജം ഉപയോഗിക്കുന്നതിനാല്‍ ഇപ്പോള്‍ പ്രതിമാസം വൈദ്യുതി നിരക്കില്‍ ഏതാണ്ട് 80,000 ത്തോളം രൂപയാണ് കുറവുള്ളത്.

അടുത്തഘ​ട്ടത്തില്‍ 10,000 കിലോ​വാട്ടിന്റെ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യം. പുതുതായി ആയിരം കിലോ വാട്ടിന്റെ നാനൂറ് സൗരോ​ര്‍ജ പാനലുകളാണ് സ്ഥാപിക്കുന്നത്. ഈ മാസാവസാനത്തോടെ ഇത് പൂര്‍ത്തിയാകും.