ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങിന്‍റെ ഉപഘടകമായ സാംസങ്ങ് ഇന്ത്യ 70 ഇഞ്ച് സ്ക്രീനുള്ള പുതിയ എല്‍.ഡി.സി ടെലിവിഷന്‍ വിപണിയിലിറക്കി. 24 ലക്ഷം രൂപയാണിതിന്‍റെ വില.
എല്‍ഇഡി സ്മാര്‍ട്ട് ലൈറ്റിങ് സാങ്കേതിക വിദ്യയോടെ വിപണിയിലെത്തുന്ന ആദ്യത്തെ ടെലിവിഷന്‍ സെറ്റാണിതെന്നു പുതിയ ടെലിവിഷന്‍ വിപണിയിലിറക്കവേ സാംസങ്ങ് ഇന്ത്യ ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ആര്‍. സുത്ഷി പറഞ്ഞു.
രാജ്യത്ത് ലഭിക്കുന്ന ഏറ്റവും വലിയ ഫുള്‍ ഹൈ-ഡഫിനിഷന്‍ എല്‍സിഡി ടെലിവിഷനാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
രണ്ടു സബ് വൂഫറുകള്‍, 2.2 ചാനല്‍ സ്റ്റീരിയോ എന്നിവയാണു മറ്റൊരു പ്രത്യേകത. ഡിജിറ്റല്‍ ക്യാമറ, എംപി3 പ്ലേയര്‍, 3 എച്ച്ഡിഎംഐ കണക്ഷനുകള്‍ എന്നിവ ഘടിപ്പിക്കാന്‍ സഹായകമായ വൈസ് ലിങ്ക് യുഎസ്ബി 2.0 സംവിധാനവും ഉള്ളതാണ് ഈ പുതിയ ടെലിവിഷന്‍ എന്ന് സുത്ഷി അവകാശപ്പെട്ടു.
ടിവി സിഗ്നലിന്‍റെ ഗുണമേന്‍മയിലുള്ള വ്യതിയാനമനുസരിച്ച് ചിത്രങ്ങളുടെ തെളിച്ചം വ്യത്യാസപ്പെടുത്താനുള്ള കഴിവുണ്ട് എന്നതാണ് എല്‍ഇഡി സ്മാര്‍ട്ട് ലൈറ്റിങ് ടിവി സെറ്റുകളുടെ പ്രത്യേകത. വൈദ്യുതി ഉപഭോഗം 30 ശതമാനം കണ്ട് കുറയ്ക്കാനും സഹായകമാണെന്നു സുത്ഷി കൂട്ടിച്ചേര്‍ത്തു.