രാജ്യത്തെ ഐ.റ്റി രംഗത്തെ മുന്‍ നിര കമ്പനികളില്‍ ഒന്നായ സത്യം കമ്പ്യൂട്ടേഴ്സ് 2007-08 സാമ്പത്തിക വര്‍ഷത്തെ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള രണ്ടാം പാദത്തില്‍ 409.09 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.
ഈയിനത്തില്‍ കമ്പനി കൈവരിച്ചത് 27,92 ശതമാനം വര്‍ദ്ധനയാണ്. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 319.81 കോടി രൂപ മാത്രമായിരുന്നു.
ഇക്കാലയളവില്‍ കമ്പനിയുടെ മൊത്ത വരുമാനം 31.42 ശതമാനം നിരക്കില്‍ വര്‍ദ്ധിച്ച് 2,142.26 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ മൊത്ത വരുമാനം 1,630.11 കോടി രൂപ മാത്രമായിരുന്നു.
കമ്പനിയുടെ ഉയര്‍ന്ന തോതില്‍ അറ്റാദായം കൈവരിക്കാന്‍ കഴിഞ്ഞതിനാല്‍ ഇടക്കാല ലാഭ വിഹിതമായി ഓഹരി ഒന്നിന് ഒരു രൂപാ നിരക്കില്‍ നല്‍കാന്‍ കമ്പനി ഡയറക്‍ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
സത്യം കമ്പ്യൂട്ടേഴ്‌സ് ഓഹരി വില ചൊവ്വാഴ്ച രാവിലെ മുംബൈ ഓഹരി വിപണിയില്‍ 2.46 ശതമാനം നിരക്കില്‍ വര്‍ദ്ധിച്ച് 459.50 രൂപാ എന്ന തോതിലായിരുന്നു.