ശമ്പളക്കുടിശ്ശിക ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ക്കും: മല്യ

Webdunia
തിങ്കള്‍, 2 ഏപ്രില്‍ 2012 (14:20 IST)
PRO
PRO
ജീവനക്കാര്‍ക്ക് കൊടുക്കാനുള്ള ശമ്പളം ഒരാഴ്ചയ്ക്കുള്ളില്‍ കൊടുത്തുതീര്‍ക്കുമെന്ന് കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യ. കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് നല്‍കിയ കത്തിലാണ് മല്യ ഇക്കാര്യം അറിയിച്ചത്.

ജൂനിയര്‍ തൊഴിലാളികള്‍ക്ക് ഏപ്രില്‍ എട്ടിന് മുമ്പും പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ഏപ്രില്‍ 9നും 10 നുമായി ശമ്പള കുടിശ്ശിക വിതരണം ചെയ്യുമെന്ന് മല്യ പറഞ്ഞു. ശമ്പള കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് എയര്‍ലൈന്‍സ് ജീവനക്കാര്‍ മുംബയില്‍ പ്രതിഷേധം നടത്താനിരിക്കയെയാണ് മല്യ ഇക്കാര്യം അറിയിച്ചത്. കിംഗ്ഫിഷര്‍ ഗ്രൂപ്പിന്റെ ഐ പിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സിനോട് മല്യയ്ക്ക് വേണ്ടി കളിക്കരുതെന്നാവശ്യപ്പെട്ട് എയര്‍ലൈന്‍സ് ജീവനക്കാര്‍ കത്തും നല്‍കിയിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കിംഗ്‌ഫിഷര്‍ അടുത്തിടെ നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.