വെളിച്ചെണ്ണ വില കുറഞ്ഞു

Webdunia
തിങ്കള്‍, 16 ഡിസം‌ബര്‍ 2013 (09:48 IST)
PRO
വെളിച്ചെണ്ണ വില ഒരാഴ്ചയ്ക്കകം ക്വിന്റലിന്‌ 1000 രൂപ കുറഞ്ഞ്‌ 10,000 രൂപയിലെത്തി. കൊപ്ര വിലയും ഇതേ നിരക്കില്‍ താണ്‌ 7000 രൂപയായി.

കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വരവ്‌ പെട്ടെന്ന്‌ കൂടിയതാണ്‌ വിലയിടിച്ചിലിനു കാരണമായത്. കേരളത്തില്‍ നാളികേരത്തിന്റെ മുഖ്യ വിളവെടുപ്പ്‌ ഉടനെ തുടങ്ങും. തമിഴ്‌നാട്ടില്‍ കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വരവ്‌ കൂടിയിട്ടുണ്ട്‌.

പാം കെര്‍നല്‍ ഓ‍യിലിനും പാമോയിലിനും കിലോഗ്രാമിന്‌ മൂന്ന്‌ മുതല്‍ അഞ്ചു രൂപ വരെ കുറഞ്ഞു. ചില്ലറ വിപണിയില്‍ ഇതേ തോതിലുള്ള വിലയിടിവ്‌ പ്രകടമായിട്ടില്ല.