വെളിച്ചെണ്ണ റെക്കോഡ് വിലയില്‍

Webdunia
ഞായര്‍, 23 ഫെബ്രുവരി 2014 (11:22 IST)
PRO
PRO
വെളിച്ചെണ്ണ റെക്കോഡ് വിലയില്‍. ശനിയാഴ്ച കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്‍റലിന് 12,100 രൂപയായി ഉയര്‍ന്നു.

കഴിഞ്ഞ നവംബര്‍ 23-നാണ് വില 11,000-ല്‍ തൊട്ടത്. മൂന്നു മാസത്തിനിടയില്‍ ക്വിന്‍റലിന് 1100 രൂപ കൂടി. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണിത്.

തമിഴ്‌നാട്ടിലെ പ്രമുഖ വെളിച്ചെണ്ണ വിപണിയായ കാങ്കയത്തും വില കുതിച്ചുയര്‍ന്നു. 12,000 രൂപയാണ് ശനിയാഴ്ച കാങ്കയത്തെ വെളിച്ചെണ്ണ വില.

കൊപ്രവിലയും ഉയരുകയാണ്. ശനിയാഴ്ച കൊപ്രയ്ക്ക് (എടുത്തപടി) ക്വിന്‍റലിന് 8325 രൂപയായി ഉയര്‍ന്നു. കൊപ്രവില കൂടുന്നതിനാല്‍ വെള്ളിച്ചെണ്ണ വില ഇനിയും ഉയരുമെന്നാണ് കച്ചവടസമൂഹം നല്‍കുന്ന സൂചന.