വിമാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചു

Webdunia
ശനി, 31 മാര്‍ച്ച് 2012 (20:07 IST)
PRO
PRO
രാജ്യത്ത് വിമാന ഇന്ധനത്തിന്റെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. മൂന്ന് ശതമാനമാണ് വില വര്‍ധിപ്പിച്ചത്.

ഇന്ന് അര്‍ധരാത്രിയോടെയാണ് പുതിയ വില പ്രാബല്യത്തില്‍ വരിക. ഡല്‍ഹിയില്‍ കിലോലിറ്ററിന് 1,850.96 രൂപ വര്‍ധിച്ച് 67,800.30 രൂപയാകും. ഈ മാസം മൂന്നാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്.

അതേസമയം പെട്രോള്‍ വില ഇന്ന് വര്‍ധിപ്പിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പെട്രാള്‍ നികുതിയിളവ് സംബന്ധിച്ച കേന്ദ്ര അറിയിപ്പ് ലഭിക്കാത്തതിനാലാണിത്.