വിമാനത്താവളങ്ങളിലൂടെ വിഷപ്പാമ്പ് വില്‍പ്പന

Webdunia
ബുധന്‍, 17 ഏപ്രില്‍ 2013 (17:12 IST)
PRO
വിഷപ്പാമ്പുകളുമായി ചെന്നൈ വിമാനത്തിലെത്തിയ യാത്രക്കാരന്‍ അറസ്റ്റിലായി. തായ് എയര്‍വേയ്സ് വിമാനത്തില്‍ എത്തിയ മുഹമ്മദ് അസറുദ്ദീന്‍ എന്നയാളാണ് അറസ്റ്റിലായത്.

ഇയാളുടെ സ്യൂട്ട് കേസില്‍നിന്ന് അഞ്ച് വിഷപ്പാമ്പുകളെയാണ് കണ്ടെത്തിയത്. ചെന്നൈയിലെ ഒരാളെ ഏല്‍പ്പിക്കാന്‍ തായ്ലാന്റിലെ ഒരു സുഹൃത്ത് തന്നതാണ് ലഗേജെന്നും എന്നും ഇതിനായി പതിനായിരം രൂപ തന്നതായും യാത്രക്കാരന്‍ കസ്റ്റംസ് അധികൃതരോട് ഇയാള്‍ പറഞ്ഞു.

പെട്ടിയില്‍ എന്തായിരുന്നെന്ന് തനിക്കറിയില്ലെന്നും ഇക്കാര്യത്തില്‍ നിരപരാധിയെന്നും ഇയാള്‍ പറഞ്ഞു..തായ്ലാന്റ് വിമാനത്താവള പരിശോധനകളില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ട കാര്യം അന്വേഷിക്കുന്നമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ കോടികളുടെ വില നിശ്ചയിച്ചു കച്ചവടം നടക്കുന്ന ഒരു സാധനമാണ് പാമ്പിന്‍ വിഷം. കൂടാതെ ലോകത്ത് മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ പാമ്പിന്‍ വിഷത്തിനു മാര്‍ക്കറ്റ് കൂടുതലാണ്.