വിന്‍‌ഡോസ് 8.1 വില കുറയും

Webdunia
ഞായര്‍, 23 ഫെബ്രുവരി 2014 (18:15 IST)
PRO
PRO
മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 8.1-ന്റെ വില കുറയും. 15,500 രൂപ വരെ വിലയുള്ള ടാബ്‌ലെറ്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് വിന്‍ഡോസ് ഒഎസ് ലൈസന്‍സിന് ഏകദേശം ആയിരം രൂപയാക്കി കുറയ്ക്കാനാണ് ആലോചിക്കുന്നത്. നിലവില്‍ ഇത് 3200 രൂപയോളം വരും. ഇത് നടപ്പായാല്‍ വിന്‍ഡോസ് 8.1 ഒഎസ്സിന്റെ വിലയില്‍ 70 ശതമാനം വരെ കുറവുണ്ടാകും.

ഗൂഗിള്‍ പോലുള്ള കമ്പനികളോട് മത്സരിക്കുന്നതിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റ് വില കുറയ്ക്കാനൊരുങ്ങുന്നതെന്നാണ് വിവരം. അതിവേഗം വളരുന്ന ടാബ്‌ലെറ്റ്, കമ്പ്യൂട്ടര്‍ ബിസിനസില്‍ മൈക്രോസോഫ്റ്റിന്റെ സാന്നിധ്യം വര്‍ധിക്കുന്നതിന് ഇത് വഴിവെയ്ക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇന്ത്യയിലെ ടാബ്‌ലെറ്റ് വിപണിയില്‍ 90 ശതമാനവും ആന്‍ഡ്രോയ്ഡിനാണ്.