വിദേശ നിക്ഷേപത്തില്‍ ഇടിവ്

Webdunia
തിങ്കള്‍, 21 ഏപ്രില്‍ 2014 (10:49 IST)
PRO
PRO
ഓഹരി വിപണിയില്‍ ലാഭമെടുക്കനുള്ള പ്രവണത വര്‍ധിച്ചതിനാല്‍ രാജ്യത്തിന്റെ വിദേശ നിക്ഷേപത്തില്‍ കുറവ് രേഖപ്പെടുത്തി. തങ്ങളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റ് പരമാവധി ലാഭമെടുക്കനുള്ള ആഭ്യന്തര നിക്ഷേപകരുടെ തീരുമാനങ്ങള്‍ക്കൊപ്പം വിദേശ നിക്ഷേപകരും പങ്കു ചേര്‍ന്നതോടെയാണ് വിദേശ നിക്ഷേപത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്.

ഈമാസം 17 വരെയുള്ള 6,713 കോടി രൂപയാണ് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. എന്നാല്‍ കഴിഞ്ഞ 12 വരെ 7,764 കോടി രൂപയായിരുന്നു നിക്ഷേപം. ഓഹരി വിപണി റെക്കോര്‍ഡുമുന്നേറ്റം നടത്തുമ്പോഴും സ്ഥിരത പുലര്‍ത്താന്‍ കഴിയുമോ എന്ന നിക്ഷേപകരുടെ ആശങ്കയാണ് ഓഹരി വിപണിയി ഇങ്ങനെ പ്രതികരിക്കുവാന്‍ കാരണം.

ആഭ്യന്തര നിക്ഷേപകര്‍ ഓഹരികള്‍ വില്‍ക്കുകയും വിദേശ സ്ഥാപനങ്ങള്‍ അവ വാങ്ങുകയുമാണ് പതിവ്. ഓഹരി വിപണി മുന്നേറുന്നതിനു പിന്നിലെ കാരണവും ഇതുതന്നെയായിരുന്നു. എന്നാല്‍ വിദേശ സ്ഥാപനങ്ങളും ഓഹരി വിറ്റഴിക്കുവാന്‍ മുതിര്‍ന്നതോടെ വിപണിയിലെ നിക്ഷേപം കുറയുകയായിരുന്നു.