വിദേശ നിക്ഷേപകര്‍ പിന്‍‌വലിച്ചത് 300 കോടി ഡോളര്‍: സെബി

Webdunia
തിങ്കള്‍, 22 ജൂലൈ 2013 (09:46 IST)
PRO
PRO
വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ജൂലൈയില്‍ 300 കോടി ഡോളര്‍ (17,000 കോടി രൂപ) പിന്‍‌വലിച്ചെന്ന് സെബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഹരി വിപണിയില്‍ നിന്ന് മാത്രം 6005 കോടി രൂപയും മറ്റ് മേഖലകളില്‍ നിന്ന് 11,196 കോടി രൂപയും പിന്‍വലിച്ചു. കഴിഞ്ഞ ജൂണില്‍ റെക്കോ‌ഡ് തുകയായ 44,162 കോടി രൂപയായിരുന്നു വിദേശ ധന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചത്.

അമേരിക്കന്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടെന്ന വിലയിരുത്തലുകളെ തുടര്‍ന്ന് ഉത്തേജക പാക്കേജുകള്‍ പിന്‍വലിക്കാന്‍ അവിടുത്തെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചിരുന്നു. തുടര്‍ന്ന്, ആഗോള കറന്‍സികള്‍ക്കെതിരെ അമേരിക്കന്‍ ഡോളര്‍ നടത്തിയ മുന്നേറ്റം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്.

ഡോളറിനെതിരെ രൂപ നേരിടുന്ന കനത്ത മൂല്യത്തകര്‍ച്ചയാണ് വിദേശ നിക്ഷേപകരെ ഇന്ത്യയില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.