രാജ്യത്തെ സാമ്പത്തിക രംഗത്തെ ഉണര്‍വിനായി റിസര്‍വ് ബാങ്ക് പുതിയ നടപടികള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ കമ്പനികളുടെ വിദേശ വായ്‌പാ പരിധി 4000 കോടി ഡോളറായി വര്‍ധിപ്പിച്ചു.
നേരത്തെ വിദേശ വായ്‌പാ പരിധി 3000 കോടി ഡോളര്‍ ആയിരുന്നു. വിദേശ ധനകാര്യ സ്‌ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കാനുളള പരിധി 1500 കോടി ഡോളറില്‍ നിന്ന് 2000 കോടി ഡോളറായി വര്‍ധിപ്പിച്ചു.
രൂപയുടെ മൂല്യത്തില്‍ നേട്ടമുണ്ടാക്കുന്നതിനായാണ് റിസര്‍വ് ബാങ്ക് പുതിയ നടപടികള്‍ പ്രഖ്യാപിച്ചത്.