ലൈംഗികചുവയുള്ള ടീഷര്‍ട്ടിന്റെ വില്‍പ്പന നിര്‍ത്തുന്നു

Webdunia
വ്യാഴം, 27 ഫെബ്രുവരി 2014 (10:14 IST)
PRO
റിയോഡി ബീച്ചില്‍ വെയില്‍ കായുന്ന ബിക്കിനി ധാരിയായ യുവതികളുടെ ചിത്രവും ‘ലുക്കിംഗ് ടു സ്കോര്‍‘ എന്നെഴുതിയ ടീ ഷര്‍ട്ടിന്റെയും വില്‍പ്പന ബ്രസീലില്‍ അഡിഡാസ് നിര്‍ത്തുന്നു.

ലൈംഗിക ടൂറിസം പ്രോത്സാഹിപ്പിക്കപ്പെടുമെന്നും ബ്രസീലിന് മാനക്കേടാകാന്‍ കാരണമാകുമെന്നും കാണിച്ച്‌ ബ്രസീല്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ്‌ അഡിഡാസിന്റെ തീരുമാനമെന്ന് വിവിധമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ ടീ ഷര്‍ട്ടുകള്‍ അഡിഡാസ്‌ ബ്രസീലിയന്‍ ഒട്ട്‌ലെറ്റുകളില്‍ നിന്നും നീക്കിയിട്ടുണ്ട്‌. ഡാസാണ്‌. എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ ചിലപ്പോള്‍ ഈ ടീഷര്‍ട്ടുകളുടെ വില്‍പ്പന തുടരാനാണ് സാധ്യത.