റെയില്‍‌വേ ബുക്കിംഗ് ഓഫീസില്‍ ചില്ലറ മെഷീന്‍ സ്ഥാപിക്കുന്നു‍

Webdunia
ശനി, 14 ജൂലൈ 2012 (19:52 IST)
PRO
PRO
റെയില്‍‌വേ ടിക്കറ്റ് ബുക്കിംഗ് ചെയ്യുമ്പോള്‍ ചില്ലറയ്ക്ക് ഇനി ബുദ്ധിമുട്ടേണ്ടി വരില്ല. ടിക്കറ്റ് ബുക്കിംഗ് ഓഫീസുകളില്‍ കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കാന്‍ റെയില്‍‌വേ തീരുമാനിച്ചു.

വലിയ ബുക്കിംഗ്‌ ഓഫീസുകളില്‍ പരമാവധി നാല്‌ മെഷീനുകളും ചെറിയ ഓഫീസുകളില്‍ പരമാവധി രണ്ട്‌ മെഷീനുകളുമാവും സ്‌ഥാപിക്കുക.

മെഷീനുകള്‍ സ്‌ഥാപിക്കാന്‍ എ‌സ്‌ബിഎയെയായിരിക്കും തുടക്കത്തില്‍ ഏല്‍പ്പിക്കുക. പിന്നീട് മറ്റ് ബാങ്കുകളെയും ക്രമത്തില്‍ പരിഗണിക്കും. മെഷീനില്‍ എപ്പോഴും നിശ്‌ചിത പണത്തിനുള്ള നാണയങ്ങള്‍ ഉണ്ടെന്ന്‌ ഉറപ്പുവരുത്തേണ്ടത്‌ ബാങ്കുകളുടെ ഉത്തരവാദിത്വമായിരിക്കുമെന്ന് റെയില്‍‌വേ അധികൃതര്‍ അറിയിച്ചു.