റെയില്‍‌വേ കടത്തുകൂലി 25% വര്‍ധിപ്പിച്ചു

Webdunia
ബുധന്‍, 6 ജൂണ്‍ 2012 (15:08 IST)
PRO
PRO
ഇന്ത്യന്‍ റെയില്‍‌വേ കടത്തുകൂലി വര്‍ധിപ്പിച്ചു. 25 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.

കടത്തുകൂലി വര്‍ധിപ്പിക്കുന്നതിലൂടെ ഈ സാമ്പത്തിക വര്‍ഷം 370 കോടി രൂപയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് റെയില്‍‌വെ കരുതുന്നത്. കഴിഞ്ഞ വര്‍ഷം 1,600 കോടി രൂപ ചരക്ക് നീക്കത്തിലൂടെ ലഭിച്ചിരുന്നു.

അതേസമയം പ്രത്യേക പാഴ്സല്‍ ട്രെയിനുകള്‍ക്ക് പുതുക്കിയ നിരക്ക് ബാധകമല്ല.