റെയില്‍‌വേയുടെ വരുമാനത്തില്‍ വര്‍ധന

Webdunia
ശനി, 14 ഏപ്രില്‍ 2012 (15:11 IST)
PRO
PRO
ഇന്ത്യന്‍ റെയില്‍‌വേയുടെ വരുമാനത്തില്‍ വര്‍ധന. 2011 - 12 സാമ്പത്തികവര്‍ഷത്തില്‍ റെയില്‍‌വേയുടെ മൊത്തവരുമാനത്തില്‍ 10.15 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

റെയില്‍‌വേയുടെ മൊത്തവരുമാനം 104,278.79 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. 2010-11സാമ്പത്തികവര്‍ഷത്തില്‍ ഇത് 94,670.76 കോടി രൂപയായിരുന്നു.

ചരക്കുവിഭാഗത്തിലെ വരുമാനത്തില്‍ 10.70 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. 2011-12 സാമ്പത്തികവര്‍ഷം വരുമാനം 69,675.97 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. മുന്‍‌വര്‍ഷം ഇത് 62,940.81 കോടി രൂപയായിരുന്നു. യാത്രക്കാരുടെ വിഭാഗത്തില്‍ നിന്നുള്ള വരുമാനത്തില്‍ 10.15 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. 2011 - 2012 സാമ്പത്തികവര്‍ഷത്തില്‍ ഈ വിഭാഗത്തില്‍ 28,645.52 കോടി രൂപയുടെ വരുമാനമാണുണ്ടായിരിക്കുന്നത്. തൊട്ടുമുന്‍ ‌വര്‍ഷം ഇത് 26,006.77 കോടി രൂപയായിരുന്നു.