റബ്ബറിന്റെ ഇറക്കുമതി തീരുവയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുവ കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം ചിദംബരം നിരസിച്ചത്. ആഗോള വിപണിയില്‍ റബ്ബര്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയില്‍ റബ്ബറിനെ ദോഷമായി ബാധിച്ചത്.
ഇറക്കുമതി തീരുവ 20 ശതമാനമായി വര്‍ധിപ്പിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.