റബ്ബര്‍ വിലയില്‍ ഇടിവ്

Webdunia
വ്യാഴം, 25 സെപ്‌റ്റംബര്‍ 2008 (09:56 IST)
ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ഉണ്ടായ ഇടിവിനെ തുടര്‍ന്ന് റബ്ബര്‍ വിലയിലും ഇടിവുണ്ടായി. ഇത് ആഭ്യന്തര റബ്ബര്‍ വിപണിയിലും പ്രകടമായി.

കൊച്ചി വിപണിയില്‍ റബ്ബര്‍ വില ഗണ്യമായി തന്നെ കുറഞ്ഞിട്ടുണ്ട്. ആര്‍എസ്‌എസ്‌ 4നും 5നും 350 രൂപ വീതവും തരംതിരിക്കാത്ത തെക്കനും മലബാറിനും 100 രൂപ വീതവും കുറഞ്ഞു.

അതേ സമയം എന്‍എംസിഇ തയ്യാറിന്‌ 50 രൂപ കുറഞ്ഞു. എങ്കിലും അമേരിക്കയിലെ സാമ്പത്തിക നിലയിലെ മാന്ദ്യം തുടര്‍ന്നാല്‍ ക്രൂഡോയില്‍ വില വീണ്ടും ഉയര്‍ന്നേക്കും എന്നാണ് കരുതുന്നത്. ഇത് റബ്ബര്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചേക്കും എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ കരുതുന്നത്.